10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി, കോവിഡ് കാലത്ത് പാവങ്ങളെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു ; മുഖ്യമന്ത്രി

കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. കോവിഡ് കാലത്തും റേഷന്‍ മുടക്കിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ യാത്ര കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപേക്ഷിച്ച ഗെയില്‍ പദ്ധതി ഇപ്പോള്‍ യാഥാര്‍ഥ്യമായി. ഇന്റെര്‍നെറ്റ് ജനങ്ങളുടെ അവകാശമാകുന്ന പന്ധതിയാണ് കെ ഫോണ്‍. കേരളത്തില്‍ എല്ലായിടത്തും കെ ഫോണ്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെ ഉടന്‍ നടപ്പാക്കും. മലയോര ഹൈവെയുടെ നിരവധി റീച്ചുകള്‍ പൂര്‍ത്തിയായി. വൈദ്യുതി മേഖലയില്‍ വന്‍ പുരോഗതിയുണ്ടായി.
ഉപേക്ഷിച്ച പദ്ധതികള്‍ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി.

ക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്ന് 1600 ആയി ഉയര്‍ത്തി മുടക്കമില്ലാതെ നല്‍കുന്നു. ഈ പാവങ്ങളെ ഓര്‍ക്കുന്നത് എല്‍ ഡി എഫ് മാത്രമാണ്. ഇത് ജനങ്ങള്‍ക്കറിയാം. 25.5 ലക്ഷം ആളുകള്‍ക്ക് പുതുതായി ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തി.

32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. കോവിഡ് കാലത്തും റേഷന്‍ മുടക്കിയില്ല. 10697 കോടി രൂപ പൊതുവിതരണ രംഗത്ത് ചെലവഴിച്ചു. വിലകൂടില്ലെന്ന് പറഞ്ഞ സാധനങ്ങള്‍ക്ക് ഈ 5 വര്‍ഷവും വില കൂട്ടിയില്ല കേരളത്തില്‍ ആരെയും പട്ടിണിക്കിട്ടില്ല. ജനങ്ങളുടെ പിന്തുണയോടെ് കോവിഡ് കാലത്ത് പാവങ്ങളെ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു.

ജനങ്ങളുടെ പിന്തുണയോടെയാണ് കോവിഡ് കാലത്ത് പാവങ്ങളെ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു. വീടില്ലാത്തവര്‍ക്ക് വീട് നല്‍കാന്‍ ലൈഫിലൂടെ നല്‍കി. 10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി. പിണറായി വിജയന്‍ വ്യക്തമാക്കി.

ലൈഫിനെ കുറ്റം പറയുന്നവരെ ജനങ്ങള്‍ തള്ളിപ്പറയും. വീട് ഇല്ലാത്തവര്‍ക്കെല്ലാം വീട് നല്‍കും. അര്‍ഹരായവര്‍ക്കെല്ലാം വീട് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News