തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാവുന്ന ജോർജുകുട്ടി. ക്രൈം ത്രില്ലർ എന്നതിനപ്പുറം കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചാണ് ദൃശ്യം സിനിമ പറഞ്ഞത്. കുടുംബം അകപ്പെട്ട കുടുക്കിൽ നിന്ന് രക്ഷപ്പെടാനായി ഒന്നിച്ചു നിൽക്കുന്ന അച്ഛനും അമ്മയും മക്കളും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഇതിന് വ്യത്യാസമില്ല. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകളിലും ഇത് വ്യക്തമാണ്.
കുടുംബമാണ് എല്ലാം എന്നാണ് താരം കുറിച്ചിരിക്കുന്നത്. മീനയ്ക്കും അൻസിബക്കും എസ്തറിനും ഒപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. ഫെബ്രുവരി 19 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്. ഒരു കോടി ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2. മുരളി ഗോപി, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി, കൃഷ്ണ, ബോബൻ സാമുവൽ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ താരങ്ങൾ. ആശിർവാദ് സിനിമാസാണ് നിർമാണം.
Family is everything. ❤️ #Drishyam2OnPrime premieres on Feb 19, @PrimeVideoIN#MeenaSagar #JeethuJoseph @antonypbvr@aashirvadcine @drishyam2movie #SatheeshKurup pic.twitter.com/fKYJT2qcky
— Mohanlal (@Mohanlal) February 13, 2021
Get real time update about this post categories directly on your device, subscribe now.