പി ജെ ജോസഫിന് വീണ്ടും തിരിച്ചടി; രാഷ്​ട്രീയ പാർട്ടികളുടെ യോഗത്തിന്​ ക്ഷണമില്ല

പി ജെ ജോസഫിന് വീണ്ടും തിരിച്ചടി. ദേശിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച രാഷ്​ട്രീയ പാർട്ടികളുടെ യോഗത്തിൽ കേരള കോൺഗ്രസ്​ പി.ജെ. ജോസഫ് വിഭാഗത്തിന് ക്ഷണമില്ല.

കേരളാ കോൺഗ്രസ്സ് (എം) നെ പ്രതിനിധീകരിച്ചു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രമോദ് നാരായണനും യോഗത്തിൽ പങ്കെടുത്തു.

ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആയി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി ആയി നിൽക്കുമ്പോൾ ആണ് ഈ തീരുമാനം വരുന്നത്. നിലവിൽ സംസ്ഥാനത്ത് രെജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി അല്ലാതെയായി ജോസഫ് വിഭാഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here