ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവയ്പ്; അഞ്ച് മരണം

ഹരിയാനയിലെ റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരിശീലകന്‍ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വെടിയുതിര്‍ത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here