തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ഥിനിയുമുള്‍പ്പെടുന്നു. പരിക്കേറ്റ മുപ്പതോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.
സാത്തൂരിനടുത്ത് അച്ചന്‍കുളം ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അപകടമുണ്ടായത്. വെടിമരുന്നിന് തീപ്പിടിച്ചാണ് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തില്‍ പടക്കനിര്‍മാണം നടന്നിരുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
ഒന്‍പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. മരിച്ചവരില്‍ 13 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.
പടക്കനിര്‍മാണശാലയില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ ഇവിടെ ജോലി ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. അപകടസമയത്ത് അന്‍പതോളം തൊഴിലാളികളാണ് ജോലിയിലുണ്ടായിരുന്നത്. ഇവരില്‍ പകുതിയോളവും സ്ത്രീകളാണെന്നാണ് സൂചന.
സംഭവത്തില്‍ പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒളിവില്‍പ്പോയ ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.