കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോളിനും ഇനി ലോണ്‍ എടുക്കേണ്ടി വരും ; പെട്രോള്‍ വില വര്‍ധനവിനെ വിമര്‍ശിച്ച് എ വിജയരാഘവന്‍

കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൗരത്വം വലിയ പ്രശ്‌നമാക്കി മാറ്റുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ യാത്ര കാസര്‍ഗോഡ് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മികച്ച മാതൃകയാണ്. സാധാരണക്കാരോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ബി ജെ പിയില്‍ നിന്നും വ്യത്യസ്തമായ നയം കോണ്‍ഗ്രസിനില്ല. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും കൈകോര്‍ക്കുകയാണ്. എല്‍ഡിഎഫിനെതിരെ കുപ്രചരണങ്ങള്‍ യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചു. പക്ഷെ ,ജനങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു.

അഴിമതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. യുഡിഎഫും ബിജെപിയും ഉയര്‍ത്തിപ്പിടിക്കുന്നത് കേരളത്തിന്റെ താല്പര്യമല്ല. എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് ജനങ്ങള്‍ പിന്തുണക്കണമെന്നും അക്രമങ്ങള്‍കൊണ്ട് തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഐഎം എന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News