ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് അമിത് ഷാ

ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌ സഭയില്‍ ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ജെ ആൻഡ് കെ റീഓർഗനൈസേഷൻ ഭേദഗതി ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. ബിൽ ലോക്സഭ പാസാക്കി.

”ബിൽ നിലവിൽ വന്നാൽ ജമ്മു കശ്മീരിന് ഒരിക്കലും സംസ്ഥാന പദവി ലഭിക്കില്ലെന്ന് ചില എംപിമാർ പറയുന്നു. എന്നാൽ അത്തരമൊരു ഉദ്ദേശ്യം ഈ ബില്ലിനില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ഇതുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ബില്ലിൽ എവിടെയും എഴുതിയിട്ടില്ല. ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും,” ലോക്സഭയിൽ വ്യക്തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ.

2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജെ ആൻഡ് കെ, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയായിരുന്നു കേന്ദ്ര നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here