കർഷക സമരം 83-ാം ദിവസത്തിലേക്ക്; പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി കർഷകർ രാജ്യവ്യാപകമായി ദീപം തെളിയിക്കും

കർഷക സമരം 83ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ നാളെ കർഷകർ രാജ്യവ്യാപകമായി ദീപം തെളിയിക്കുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്യും. നാളെ രാജസ്ഥാനിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

ഫെബ്രുവരി 18ന് 12 മുതൽ വൈകീട്ട് 4 വരെ റെയിൽവേ ട്രാക്ക് തടഞ്ഞുകൊണ്ട് കർഷകർ സമരം ചെയ്യും.

അതേ സമയം ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപ് സിദ്ദുവിനെയും ഇക്ബാൽ സിങ്ങനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel