നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍

ആധുനിക രീതിയില്‍ നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍. കരുമാടി, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര എന്നീ വിശ്രമ മന്ദിരങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരത്തിലാക്കി തുറന്ന് കൊടുത്തിരുന്നുവെന്നും ദീര്‍ഘകാലമായി കാലപഴക്കം ചെന്ന കേരളത്തിലെ എല്ലാ റെസ്റ്റുഹൗസുകളും ഈ സര്‍ക്കാരിന്റെ കാലത്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉദ്ഘാടന വീഡിയോ പങ്കുവെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആധുനിക രീതിയില്‍ നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയാണ്. കരുമാടി, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര എന്നീ വിശ്രമ മന്ദിരങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരത്തിലാക്കി തുറന്ന് കൊടുത്തിരുന്നു.
ദീര്‍ഘകാലമായി കാലപഴക്കം ചെന്ന കേരളത്തിലെ എല്ലാ റെസ്റ്റുഹൗസുകളും ഈ സര്‍ക്കാരിന്റെ കാലത്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഹരിപ്പാട്, ചേര്‍ത്തല റെസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിനായും കുട്ടനാട്, നൂറനാട് എന്നിവിടങ്ങളില്‍ പുതിയ റെസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here