മാധ്യമപ്രവര്‍ത്തകരുമായി സൗഹൃദ കബഡി മത്സരം; വീഡിയോ പങ്കുവച്ച് എം മുകേഷ് എംഎല്‍എ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും പൊതുപ്രവര്‍ത്തകനുമാണ് എം മുകേഷ് എംഎല്‍എ. സോഷ്യല്‍ മീഡിയില്‍ സജീവമായ എംഎല്‍എയുടെ പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.

പലപ്പോ‍ഴും ജനകീയനായ എംഎല്‍എയുടെ പോസ്റ്റുകള്‍ ആരാധകര്‍ക്കിടയില്‍ വെെറലാകാറുമുണ്ട്. ഇപ്പോ‍ഴിതാ എം മുകേഷ് എംഎല്‍എ പങ്കുവച്ച ഒരു വീഡിയോയാണ് വെെറലാകുന്നത്. കൊവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് എംഎല്‍എ പങ്കുവച്ചത്…

‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം’… എന്ന് കുറിച്ചുകൊണ്ടാണ് എംഎല്‍എ വീഡിയോ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News