
സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.
ഫിറോസ് ഭീഷണിപ്പെടുത്തി എന്നാരോപിച്ച് വയനാട്ടില്‍ നിന്നുള്ള കുഞ്ഞിന്റെ കുടുംബമാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരാതി നല്‍കിയത്. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്- ആരതി ദമ്പതികളുടെ പരാതിയിലാണ് നടപടി.
കുഞ്ഞിന്റെ പേരില്‍ തങ്ങള്‍ക്ക് പിരിഞ്ഞ് കിട്ടിയ തുകയുടെ കണക്ക് ചോദിച്ചപ്പോള്‍ ഞങ്ങള്‍ നന്ദിയില്ലാത്തവരായെന്നാണ് ഫിറോസ് പറയുന്നതെന്ന് കുഞ്ഞിന്റെ കുടുംബം പറയുന്നു.
ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് കണക്ക് ചോദിച്ചതിനാണോ ഞങ്ങളെ തല്ലിക്കൊല്ലണമെന്ന് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തതെന്നും നാട്ടുകാരെയെല്ലാം പറഞ്ഞുപറ്റിച്ച് നിങ്ങള്‍ ചെയ്യുന്നത് എന്ത് ചാരിറ്റി പ്രവര്‍ത്തനമാണെന്നും കുഞ്ഞിന്റെ കുടുംബം ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ചോദിക്കുന്നു.
ഫിറോസ് കാണുംപോലെയല്ല ഗണ്ടായിസമാണ് കാണിക്കുന്നത് അയാളെയും അനുയായികളെയും പേടിച്ച് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും വെള്ളയും വെള്ളയും ഇട്ടുനടക്കുന്നത് മറ്റുപലതിനുമുള്ള മറയാണെന്നുമാണ് കുഞ്ഞിന്റെ കുടുംബം വീഡിയോയില്‍ പറയുന്നത്.
ചാരിറ്റി തട്ടിപ്പിന്റെ പേരില്‍ ഫിറോസിനെതിരെ മുന്‍പും പരാതികളുയര്‍ന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഫിറോസ്. ഇത്തരത്തില്‍ പണം സ്വരൂപിച്ച് അതില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നുവന്നിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here