ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ച് പാചകം ചെയ്യുന്ന വീട്ടമ്മ ; വൈറല്‍ വീഡിയോ

പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ് ഈ വീട്ടമ്മ കഴിഞ്ഞ 10 വര്‍ഷമായ് പാചകം ചെയ്യുന്നത് ശാസ്ത്രലോകം പോലും അത്ഭുതമായാണ് ഇതിനെ കാണുന്നത്. ആലപ്പുഴ ആറാട്ടുവഴി സ്വദേശി രത്‌നമ്മയാണ് പണം മുടക്കില്ലാതെ പാചകം ചെയ്യുന്നത്.

പാചകവാതകത്തിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത് വീട്ടമ്മമാരാണ്. എന്നാല്‍ രത്‌നയ്ക്ക് അത്തരത്തിലുള്ള ആശങ്കകള്‍ ഒന്നുമില്ല. കാരണം സ്വന്തമായി പാചകവാതകം ഉല്‍പാദിപ്പിക്കുകയാണ് രത്‌നമ്മ കഴിഞ്ഞ പത്ത് വര്‍ഷമായി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗ്യാസ് ഭൂമിക്കടിയില്‍ നിന്നും പുറത്തേക്ക് പരുന്നതെന്ന് പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ല.

വൈറല്‍ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News