എന്താണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ സീറോ പ്രിവിലെന്‍സ് പഠനം? ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു ; വീഡിയോ കാണാം

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സീറോ  പ്രിവിലെന്‍സ് സ്റ്റഡിയെപ്പറ്റി പറയുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ പ്രിവിലെന്‍സ് പഠനപ്രകാരം ഇന്ത്യയിലെ രോഗവ്യാപനത്തിന്റെ ശരാശരിയുടെ ഏകദേശം പകുതി ആണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതിനുശേഷം എന്താണ് സീറോ പ്രിവിലെന്‍സ് സ്റ്റഡി എന്നത് ഏവരുടെയും മനസ്സില്‍ ഉണ്ടായ ചോദ്യമാണ്. സത്യത്തില്‍ എന്താണ് ഈ പഠനം എന്നാണ് സംസ്ഥാന സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്നത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ കാര്യമായി നമ്മുടെ സംസ്ഥാനം വിജയിച്ചു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് എന്നും ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു. ഒരാള്‍ വൈറസ് ബാധിതനായി കഴിഞ്ഞാല്‍ ഒന്നു തൊട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ അയാളുടെ ശരീരത്ത് ആന്റിബോഡികള്‍ രൂപപ്പെടുകയും ശരീരത്തില്‍ അവ പ്രകടമാവുകയും ചെയ്യും.

നമ്മുടെ രക്തം പരിശോധിച്ച് അതില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. സമൂഹത്തില്‍ എത്ര പേര്‍ക്ക് രോഗം വന്നു മാറി അവര്‍ക്ക് പ്രതിരോധശേഷി ഉണ്ടായി എന്നതാണ് ഇതിലൂടെ പഠനവിധേയമാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിലായാണ് ഐസിഎംആര്‍ സീറോ പ്രിവിലെന്‍സ് സ്റ്റഡി നടത്തിയിരുന്നത്. ഐസിഎംആറിന്റെ സീറോ പ്രിവിലെന്‍സ് പഠനത്തിന്റെ വിശദവിവരങ്ങളാണ് ഡോ. മുഹമ്മദ് അഷീല്‍ പങ്കുവയ്ക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News