ഒറ്റ അജണ്ട മാത്രം അത് വികസനമാണ്; വിവാദങ്ങള്‍ക്കല്ല ക്ഷേമത്തിനാണ് ഊന്നല്‍; വടക്കന്‍ മേഖലാ ജാഥ ഇന്ന് കണ്ണൂരില്‍; തെക്കന്‍ മേഖലാ ജാഥയ്ക്ക് എറണാകുളത്ത് ഇന്ന് തുടക്കം

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രണ്ട് മേഖലാ ജാഥകളില്‍ വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്നലെ കാസര്‍ഗോഡ് മഞ്ചേശ്വരത്ത് തുടക്കമായി.

മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കപ്പെടുന്ന ജാഥയ്ക്ക് വലിയ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്നലെ മഞ്ചേശ്വരത്തും കാസര്‍ഗോഡും നല്‍കിയ സ്വീകരണത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അനേകം ജനങ്ങളാണ് പങ്കെടുത്തത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കോടിയേരി ബാലകൃഷ്ണനാണ് വടക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍. ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ വിവിധ പാര്‍ട്ടിനേതാക്കള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഞായറാഴ്ച എറണാകുളത്തുനിന്ന് പ്രയാണം തുടങ്ങും. വൈകിട്ട് അഞ്ചിന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ജാഥ ഉദ്ഘാടനംചെയ്യും.

വടക്കന്‍ മേഖലാ ജാഥ തൃശൂരും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News