ദില്ലി കേരള ഹൗസില്‍ സ്ഥിര ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജം; പൊളിഞ്ഞത് സംസ്ഥാന സര്‍ക്കാറിനെ കരിവാരിത്തേക്കാനുള്ള ശ്രമം

കേരളാ ഹൗസില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി ഫണ്ടിലേക്ക് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടന്നുവെന്ന പത്രവാര്‍ത്ത വ്യാജമെന്ന് കൈരളി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി ദില്ലി കേരള ഹൗസിൽ സ്ഥിര ജോലി വാഗ്ദാനം നൽകി പാർട്ടി ഫണ്ടിലേക്ക് ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നായിരുന്നു മലയാള മനോരമ പത്രത്തില്‍ വന്ന വാർത്ത

കേരള ഹൗസിനെതിരെ വന്ന വാർത്തയില്‍ പറയുന്ന പരാതിക്കാരന്റെ പേരും, മേൽവിലാസവും വ്യാജമെന്ന് കൈരളി അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കേരള ഹൗസ് ഉദ്യോഗസ്ഥരുമായി കൈരളി ന്യൂസ് വാര്‍ത്താ സംഘം നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരനായി പറയുന്ന വ്യക്തിയെ അറിയില്ലെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ അഡ്രസും വ്യാജമെന്ന് തെളിഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് തുടര്‍ച്ചയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിരുന്ന കേരളാ ഹൗസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പരീക്ഷ നടത്തിയ നിയമനം നടത്തിയത്.

സര്‍ക്കാറിനെയും സിപിഐഎമ്മിനെയും കരിവാരിത്തേക്കാനുള്ള ഇടതുപക്ഷ വിരുദ്ധരുടെ ശ്രമമാണ് കൈരളിന്യൂസ് അന്വേഷണത്തിലൂടെ പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News