മാണി സി കാപ്പന്‍റേത് എടുത്ത് ചാട്ടം; നിലപാട് രാഷ്ട്രീയമല്ല, വൈകാരികമെന്ന് എകെ ശശീന്ദ്രന്‍

എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരാനുള്ള മാണി സി കാപ്പന്‍റെ തീരുമാനം വൈകാരികമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍.

പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ചോദിക്കേണ്ട സമയത്താണ് ചോദിക്കേണ്ടതെന്നും അന്തിമ തീരുമാനം എടുക്കും മുന്നെ എടുത്തുചാടിയുള്ള തീരുമാനമാണ് കാപ്പനെ കു‍ഴപ്പത്തിലാക്കിയതെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.

കൂടെ നേതാക്കള്‍ ഉണ്ടെന്ന മാണി സി കാപ്പന്‍റെ അവകാശവാദത്തിന് യുക്തിയുടെ പിന്‍ബലമില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നത് ഉചിതമല്ലെന്നും കാപ്പനെതിരെ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നും എകെ ശശീന്ദ്രന്‍പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here