മഞ്ജു-ജയസൂര്യ ചിത്രത്തിന് പേര് ‘മേരി ആവാസ് സുനോ’

തൃശൂര്‍-ലോക്ക്ഡൗണ്‍ നാളുകള്‍ക്കു ശേഷം പുറത്തിറങ്ങിയ മലയാള ചിത്രം ‘വെള്ളം’ സംവിധാനം ചെയ്ത പ്രജേഷ് സെന്നും നായകന്‍ ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് പേരിട്ടു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന് ‘മേരി ആവാസ് സുനോ’ എന്ന് പേരിട്ടു.

തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിച്ച വിവരം നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ‘ക്യാപ്റ്റന്‍’ സിനിമയ്ക്ക് ശേഷം ജയസൂര്യയുംപ്രജേഷ് സെന്നും ചേര്‍ന്ന് പുറത്തിറക്കിയ സിനിമയായിരുന്നു ‘വെള്ളം’.
Step 2: Place this code wherever you want the plugin to appear on your page.

Here is the title poster of my new venture directed by Prajesh Sen and produced by B.Rakesh. Very excited to be working…

Posted by Manju Warrier on Saturday, 13 February 2021

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവര്‍ക്കും ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Step 2: Place this code wherever you want the plugin to appear on your page.

വെള്ളം മുരളിയെ സൂപ്പർ ഹിറ്റാക്കിയ പ്രിയ പ്രേക്ഷകർക്ക് നന്ദി.
ഒപ്പം വലിയൊരു സന്തോഷ വാർത്ത കൂടി അറിയിക്കാനുണ്ട്.
എൻ്റെ…

Posted by Jayasurya on Saturday, 13 February 2021

തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക. ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വെള്ളത്തിൻറെ വിജയത്തിളക്കിനിടെയാണ് ഹിറ്റ് കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News