KAIRALI NEWS IMPACT:കൊല്ലത്ത് വിദ്യാർത്ഥിനികളെ ബ്ലാക്ക്മെയിൽ ചെയ്ത് സ്വർണ്ണവും പണവും തട്ടിയ കേസില്‍ പേ‌ക്സൊ ചുമത്തി പോലീസ് കേസെടുത്തു

കൊല്ലത്ത് വിദ്യാർത്ഥിനികളെ ബ്ലാക്ക്മെയിൽ ചെയ്ത് സ്വർണ്ണവും പണവും തട്ടിയെന്ന കൈരളി ന്യൂസ് വാർത്തയെ തുടർന്ന് അദ്യാപികക്കെതിരെ പേ‌ക്സൊ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.ഒരു കുട്ടിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് അദ്യാപിക ഷീന ചെയ്തതെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ സജിനാഥ് പറഞ്ഞു.

മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി അദ്യാപികക്കെതിരെ പോക്സൊ വകുപ്പ് പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.അദ്യാപികയുടെ പീഡനം സഹിക്കവയ്യാതെ ഒരു കുട്ടി ജീവനൊടുക്കാനും ശ്രമം നടത്തിയതായി മൊഴിയെടുപിൽ ബോധ്യമായി.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണനും കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.അദ്യാപികയെ തേടി പോലീസ് വീട്ടിൽ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.ഇവരെ ഒളിവിൽ പോകാൻ സഹായിച്ചവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.

കുട്ടികളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം അകൗണ്ട് നിർമ്മിച്ച് ചാറ്റ് ചെയ്യുകയും ആ വിവരം പുറത്തറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണ്ണവും പണവും തട്ടിയെന്നായിരുന്നു അദ്യാപികക്കെതിരായ പരാതി.പണം നൽകാത്തതിന് പെൺകുട്ടികളെ മർദ്ദിച്ചു. വിദ്യാർത്ഥികൾക്ക് മദ്യം നൽകുകയും കഞ്ചാവ് കൊണ്ടു വരാൻ ആവശ്യപെടുകയും ചെയ്തതുവെന്നും പെൺകുട്ടികൾ വെളുപെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News