വാലന്റൈൻസ് ഡേ സമ്മാനവുമായി പ്രഭാസ്; രാധേ ശ്യാം ടീസര്‍

ആരാധകർക്ക് വാലന്റൈന്‍സ് ഡേ സമ്മാനമായി പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസർ റിലീസ് ചെയ്തു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് വേഷമിടുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here