മാഞ്ഞുപോകുന്ന അതുല്യമായ ആചാരം ‘മുത്തുവൻ കല്യാണം’; ഗോത്രസമുദായത്തിൻ്റെ അറിയാക്കഥ പറയുന്ന വീഡിയോ!

കേരളത്തിലെ ഒരു ഗോത്ര സമുദായമായ മുത്തുവന്മാരുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമായ മുത്തുവൻ കല്യാണം സിനിമാപ്രേമികളിൽ കൌതുകം ഉണർത്തുന്നു. ഷാന്‍ സെബാസ്റ്റ്യന്‍ ആണ് ‘മുത്തുവന്‍ കല്യാണം’ സംവിധാനം ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഭരത്ബാലയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. മുത്തുവന്‍ സമുദായത്തിലെ തന്നെ യുവതി യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ‘മുത്തുവൻ കല്യാണം’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ഉദ്ദിഷ്ട വിവാഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇക്കാലത്തും കാലാനുകാലമായി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന അതുല്യമായ ‘മുത്തുവന്‍ കല്യാണം’ എന്ന ആചാരത്തെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. മനോഹരമായ ദൃശ്യങ്ങളും സംഗീതവും കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് സംവദിക്കുന്നത്.

കേരളത്തിലെ ഒരു ഗോത്ര വിഭാഗത്തിന്റെ കല്യാണം ഗംഭീരമായി തന്നെ ചിത്രം കാണിച്ചു തരുന്നുണ്ട്. വരന്റെ പ്രണയത്തിനായുള്ള അന്വേഷണവും ഭാര്യയോടുള്ള വാഗ്ദാനവും അവനെ ഒരു യാത്രയിലേക്ക് നയിക്കുന്നത് ചിത്രത്തിൽ കാണാമെന്ന് അണിയഖ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News