ഇത് crash ബാഗ്ഗജ്, എനിക്ക് ഏറ്റോം ഇഷ്ടവുള്ള ലഗ്ഗേജ് ബ്രാൻഡ്.
കണ്ടാൽ കാശ് കൊടുത്തു മേടിച്ചതു തന്നെയാണോ എന്ന് ആരും ഒന്ന് ചോദിച്ചു പോകും, അതുപോലെ ഇടിഞ്ഞു ചളുങ്ങിയ ഒരു രൂപം. ആ ഇടി കിട്ടിയ രൂപം തന്നെയാണ് ഈ ബോക്സിൽ, ഇവരുടെ ബാഗുകളിൽ കുപ്പികളിൽ ഒക്കെയും കസ്റ്റമേഴ്സ് കാണുന്ന USP.
പൊതുവേ, യാത്ര ചെയ്യുമ്പോൾ ഉടഞ്ഞും വീങ്ങിയും പൊട്ടിയും ഒക്കെ വരുന്ന luggage ഒരു പേടിസ്വപ്നമാണെങ്കിൽ ആ പേടി ആദ്യമേ തന്നെ അങ്ങ് ഫ്യുസാക്കിക്കളയുകയാണ് crash baggage.
ലെഗേജിനു കാത്തു നിൽക്കുമ്പോൾ തട്ടിയോ മുട്ടിയോ എന്നൊക്കെ നെഞ്ചിടിപ്പ് കൂട്ടി ഒരു പോറലോ ചെളിയോ പോലും ഉണ്ടാവാതെയിരിക്കാൻ പ്ലാസ്റ്റിക് കവറിൽ കെട്ടിവലിച്ചു കൊണ്ടുവരേണ്ടതല്ല ഈ ലഗ്ഗേജ് എന്ന് സാരം.
വരുമ്പോൾ വരുന്നത് പോലെ വരട്ടെ എന്ന കൂൾ ഫീലിംഗുമായി ഒന്ന് ചിരിച്ചു നോക്കി നിക്കാവുന്ന മനസ്സമാധാനം, ആഫ്റ്റർ ഓൾ മനസ്സമാധാനമാണല്ലോ പ്രധാനം ഗുയ്സ് !
വലിയ സ്വപ്നങ്ങളുടെ ബാഗേജ് ഒന്നുമില്ലാത്ത ഒരു യാഥാർഥ്യം നമുക്ക് കൂടെക്കൂട്ടാൻ കിട്ടുന്ന സന്തോഷം എല്ലാത്തിലും ഉണ്ടാവണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഇയാളെ/ഇവളെ ഒക്കെ അങ്ങ് മാറ്റിക്കളയും എന്ന ഭീകരവിശ്വാസത്തിൽ പ്രണയിക്കാൻ പുറപ്പെടുന്നവരോട് സഹതാപമേയുള്ളൂ.
അവനവനെത്തന്നെയും മാറ്റിക്കളയുന്ന മാറ്റങ്ങളിൽ ഉരഞ്ഞു തീർന്ന എത്ര പേരുണ്ടാവും നമുക്ക് ചുറ്റും?
ചളുങ്ങിയതാണെങ്കിലും എന്റേതല്ലേ എന്ന ഒറ്റ വിശ്വാസത്തിൽ അങ്ങ് പ്രേമിക്കുക.
അല്ലാതെ വെല്ലോർടേം ചളുക്കം മാറ്റാൻ നടന്നിട്ടു അവനോന്റെ ജീവിതം ആക്രിക്കടെലെ പാട്ടയുടെ അവസ്ഥ ആക്കുന്നതെന്തിനാ?
അതോണ്ട് സന്തോഷത്തോടെ പ്രണയിക്കുക, എല്ലാര്ക്കും Happy valentines day !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here