ജീൻ ലുക്ക് ഗോദാർദ്; ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാൾ

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാൾ. ജീൻ ലുക്ക് ഗോദാർദ്. ജി പി രാമചന്ദ്രൻ എന്ന സിനിമാ നിരൂപകന് ഗോദാർദ് ഒരു അത്ഭുത ജീവിയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 25ാം പതിപ്പിൽ ഗോദർദിനെ കുറിച്ചുള്ള പുസ്തകത്തിലെത്തിച്ചതും ആ അടങ്ങാത്ത ആരാധനയാണ്.

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ജീൻ ലുക്ക് ഗോദാർദ് തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടക്കുന്നത്. രാഷ്ട്രീയ രംഗം തന്റേതായ കാഴ്ചപ്പാടില്‍ അദ്ദേഹം പല സിനിമകള്‍ക്കും പ്രമേയമാക്കിയിട്ടുണ്ട്.

രാഷ്ട്രീയം സിനിമയിലേക്കു കൊണ്ടുവരികയല്ല, മറിച്ച് സിനിമ തന്നെ രാഷ്ട്രീയമായി നിര്‍മ്മിക്കപ്പെടുക എന്ന തലത്തിലേക്ക് അദ്ദേഹം വഴിമാറ്റി. ഇങ്ങനെയുള്ള ഗോദർദിനെ ആർക്കാണ് ആരാധിക്കാൻ ക‍ഴിയാത്തതെന്നാണ് ജി പി രാമചന്ദ്രൻ എന്ന സിനിമാ നിരൂപകൻ ചോദിക്കുന്നത്.

ഗോദാർദ് പല യാത്രകൾ എന്ന ജി.പിയുടെ പുസ്തകം വരച്ചുകാട്ടുന്നു ആാരാണ് ഗോദാർദെന്ന്. ഗോദാർദ്ദിനെ അറിയുന്നവർക്ക് ഇത് ഓര്മ്മ‍ പുസ്തകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തലുമാണ് പുസ്തകം.

ഗോദാർദ്ദിന്‍റെ 40 പ്രധാന സിനിമകളിൽ 16 സിനിമകളെ കുറിച്ച് പുസ്തകത്തിൽ പ്രത്യേക ലേഖനം തന്നെ കാണാം. ഗോദാർദിന് മുൻപുള്ള സിനിമയല്ല ശേഷമുള്ള സിനിമ. ഒന്നരമാസം കൊണ്ട് പുസ്തകം പൂർത്തിയാക്കുമ്പോൾ ജി.പിയും പറയുന്നു ഗോദാർദ് തലയ്ക്ക് പിടിച്ചെന്ന്.

അമേരിക്കയിൽ പോയി വാങ്ങണം എന്നത് കൊണ്ട് ഒാസ്കർ അവാർഡ് നിഷേധിച്ച വ്യക്തി കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സ്വീകരിച്ചത് തന്നെ കാട്ടി തരുന്നു ഗോദാർദിന്‍റെ നിലപാട്. ഗോദാർദിനെ കുറിച്ച് എ‍ഴുതി പൂർത്തിയാക്കിയ ഒരു പുസ്തകം അദ്ദേഹത്തെ കുറിച്ച് എ‍ഴുതാൻ ആരംഭിക്കുന്ന ഒരു പുസ്തകം മാത്രമാണെന്ന ജി.പിയുടെ വാക്കുകളോടെ അവസാനിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News