കാൽ നൂറ്റാണ്ട് പിന്നിട്ട കേരളത്തിന്‍റെ ചലച്ചിത്ര മേള

കാൽ നൂറ്റാണ്ട് പിന്നിട്ട മേള. ആ യാത്ര 1994ൽ ആരംഭിച്ച് ഇന്ന് 2021ൽ എത്തി നിൽക്കുമ്പോൾ ദുഷ്കര പാത താണ്ടിയുള്ള ഒാരോ യാത്രയും പകർന്ന ആവേശവും ആത്മവിശ്വാസവുമാണ് മേളയുടെ കൈമുതൽ.

1988ൽ ആദ്യമായി തിരുവനന്തപുരത്ത് ഫിലിമോത്സവ് നടന്നപ്പോ‍ഴായിരുന്നു കേരളത്തിന്‍റെ സിനിമാ ആസ്വാദനത്തെ കുറിച്ച് ഏവരും തിരിച്ചറിയുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് കെ എസ് എഫ് ഡി സി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.

1994 ല്‍ കോഴിക്കോട്ട് വച്ച് അങ്ങനെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം കുറിക്കുന്നു. മേളയുടെ സന്തരസഹചാരിയും കെ.എസ്.എഫ്.ഡി.സി ചെയർമാനായിരുന്ന സൂര്യാ കൃഷ്ണമൂർത്തി.

മലയാള സിനിമയുടെ വികസനം ലക്ഷ്യമിട്ട് 1998 ലാണ് ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. ആ വർഷം മുതൽ ചലച്ചിത്ര മേള അക്കാദമി ഏറ്റെടുത്തു.

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളിൽ നിന്നുള്ള രാജ്യങ്ങളിലെ ചലച്ചിത്രങ്ങൾക്കുള്ള മത്സരവേദിയെന്ന നിലയിൽ ലോക ചലച്ചിത്രോത്സവ ഭൂപടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറാൻ കേരളത്തിന്‍റെ മേളയ്ക്ക് കഴിവുണ്ടെന്ന തിരിച്ചറിവ്. അത് തന്നെയായിരുന്നു ഇൗ യാത്രയ്ക്ക് ഉൗർജ്ജം പകർന്നതെന്ന് ബീന പോൾ പറയുന്നു.

ഋതു ഭേദങ്ങൾ പോലെ ഒാരോ മേളയും കടന്നു പോയി. പുതിയ പുതിയ മാറ്റങ്ങളെ സ്വീകരിച്ചും. വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ടും. തിരുവനന്തപുരത്ത് കാരുടെ സ്വകാര്യ അഹങ്കാരമായി മേള മാറി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.

ലോക കാ‍ഴ്ചകളുടെ ഉത്സവത്തിന്‍റെ ജൈത്രയാത്ര കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കാ‍ഴ്ചകളുടെ മാറ്റ് കൂട്ടി മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഭാഗമാകുന്ന ഒാരോരുത്തർക്കും പ്രേക്ഷക മനസ്സിന്‍റെ കൈയ്യടി…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News