പ്രായത്തിനതീതമായ പ്രണയം ; പ്രണയദിനത്തില്‍ ഒന്നിച്ച് 58 കാരനും 65 കാരിയും

ഇന്ന് പ്രണയ ദിനം. ഇന്നത്തെ കാലഘട്ടത്തിലും പ്രണയ സാഫല്യത്തിന് പ്രതിസന്ധികള്‍ ഒരു പ്രശ്നമേയല്ല. ഈ ദിനത്തില്‍ ഒരുമിച്ച് ജീവിതം തുടങ്ങുന്ന 58 കാരനായ രാജനും 65 വയസ്സുള്ള സരസ്വതിയും ഈ സന്ദേശമാണ് നല്‍കുന്നത്.

പത്തനംതിട്ട അടൂര്‍ മഹാത്മ ജനസേവകേന്ദ്രത്തിലെ അന്തേവാസികളാണ് ഇരുവരും. ഇരുവര്‍ക്കും എടുത്തു പറയാന്‍ ബന്ധുമിത്രാദികള്‍ ആരുമില്ല. അഗതി മന്ദിരത്തിലെ സഹായിയും പാചകക്കാരനുമാണ് രാജന്‍.

സംരക്ഷിക്കാന്‍ ആരുമില്ലാതെ 2018-ല്‍ അഗതി മന്ദിരത്തില്‍ എത്തിപ്പെട്ടതാണ് സംസാര വൈകല്യമുള്ള സരസ്വതി. രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സംരക്ഷിക്കാന്‍ താന്‍ ഒരുക്കമാണെന്ന് പറഞ്ഞപ്പോള്‍ സരസ്വതി അത് നിഷേധിച്ചില്ല. ഒടുവില്‍ ആ ബന്ധം നാലു പേരറിഞ്ഞ് ഈ പ്രണയ ദിനത്തില്‍ കതിര്‍മണ്ഡപത്തില്‍ എത്തി.

ആദ്യം ഇതു പറഞ്ഞപ്പോള്‍ പലരും മൂക്കത്ത് വിരല്‍ വച്ചു. ഈ വയസാം കാലത്തോ എന്നു പക്ഷേ ആരും ചോദിച്ചില്ല. വളരെ സന്തോഷമുണ്ട്. എല്ലാവരും ഒപ്പമുണ്ട്. അതു തന്നെ വലിയ കാര്യമാണ്. ഇരുവരുടെയും മനസറിഞ്ഞ അഗതിമന്ദിരം നടത്തിപ്പുകാര്‍ കാരണവന്‍മാരുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. അന്തേവാസികളും ഒരു പോലെ ഒപ്പം നിന്നു.

ഇരുവരുടെയും മനസ് അറിത്ത മഹാത്മയിലെ കാരണന്‍മാരായ ഞങ്ങള്‍ക്ക് ഒരു അതിശയോക്തിയും ഇല്ലായിരുന്നു. ഒരാള്‍, ഒരാള്‍ക്ക് തണലായി മാറുമ്പോള്‍ ഇതില്‍പ്പരം സന്തോഷം മറ്റെന്താണ്. ശരിക്കും ഒരു ജീവിതം ഞങ്ങള്‍ ഇവിടെ തുടക്കമിട്ടു കൊടുക്കുകയാണ്. അഗതിമന്ദിരം നടത്തിപ്പുകാര്‍ പറയുന്നു.

വിവാഹശേഷം ഈ ഇവിടെ തന്നെ ഇരുവരും തുടരും. പ്രണയങ്ങള്‍ പ്രതിസന്ധിയാകുന്ന കാലഘട്ടത്തിലാണ് പ്രതിസന്ധികള്‍ മറികടന്ന് ഇവരുടെ പ്രണയം സാഫല്യമാകുന്നത്. അതിനാല്‍ പ്രണയത്തിന് പ്രായമില്ലയെന്ന സന്ദേശമാണ് പ്രണയ ദിനത്തില്‍ ഇവര്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News