യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് ഉപഗ്രഹം ചിത്രങ്ങള്‍ അയച്ചു തുടങ്ങി

യു.എ.ഇ.യുടെ ഹോപ്പ് പ്രോബ് ഉപഗ്രഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ അയച്ചു തുടങ്ങി.
ചൊവ്വ ഗ്രഹത്തിന്റെ ചിത്രമാണ് ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ആദ്യ ചിത്രം.

ഫെബ്രുവരി ഒന്‍പതിനാണ് യു എ ഇ യുടെ ചൊവ്വ ദൌത്യമായ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് എത്തിയത്.

ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രം അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മൊഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലൂടെ പങ്കു വെച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here