കുനിശ്ശേരിയിൽ സഹോദരങ്ങൾ കളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കളിക്കുന്നതിനിടെ കുളത്തിൽ ഇറങ്ങിയ കുട്ടികൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. 3ഉം 7 ഉം 12 ഉം വയസുളള കുട്ടികളാണ് മരിച്ചത്.

കുനിശ്ശേരി കുതിരപ്പാറ കരിയങ്കാട്ടെ ജസീർ – റംല ദമ്പതികളുടെ മക്കളായ ജിൻഷാദ്, റിൻഷാദ്, റിഫാസ് എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്. മൂച്ചിക്കുഴിയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കുളത്തിൽ ഉച്ചയോടെയാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.

രാവിലെ കളിക്കാനായി വീട്ടിൽ നിന്നിറങ്ങിയതാണ് കുട്ടികൾ. കൈകാലുകൾ കഴുകാനായി കുളത്തിലേക്കിറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മന്ത്രി വി എസ് സുനിൽകുമാർ, കെ ഡി പ്രസേനൻ എം എൽ എ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News