90 കടന്നു; തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി; സര്‍വ്വകാല റെക്കോഡിലേക്ക്

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില സര്‍വ്വകാല റെക്കോഡിലെത്തി.

പെട്രോളിന് ഇന്ന് 29 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയായി.

ഡീസലിന് 33 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് നിലവില്‍ ഡീസല്‍ വില 84 രൂപ 89 പൈസയും, കൊച്ചിയില്‍ ഡീസല്‍ വില 83 രൂപ 48 പൈസയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ 93 പൈസയായി ഉയര്‍ന്നു.
തുടര്‍ച്ചയായി ഇന്ധന വിലവര്‍ദ്ധനവില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ലോക്ക് ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനയുണ്ടായത്. ഇപ്പോഴിത് വീണ്ടും കൂടിയിരിക്കുകയാണ്.

യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel