പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നത് ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ ശാക്തീകരിക്കുകയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വ്യവസായ വളര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് പ്രയോജനകരമായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി വിമര്‍ശിച്ചത്.

കഴിഞ്ഞ നാലര വര്‍ഷമായി വ്യവസായ വളര്‍ച്ചക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നുവരുന്നത്. അതേസമയം, ബി പി സി എല്ലിലെ പെട്രോ കെമിക്കല്‍ പ്ലാന്റ് ഉള്‍പ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധമുയര്‍ത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here