ഏഴ് വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു;

നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച സിനിമകളെല്ലാം മാസ് ആൻഡ് ക്ലാസ് സിനിമകളാണ്. ലേലം, പത്രം, വാഴുന്നോര്‍, ഭൂപതി തുടങ്ങിയ സിനിമകളെല്ലാം സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഇടിവെട്ട് വേഷങ്ങളാണ് ജോഷി സുരേഷ് ഗോപിക്ക് നൽകിയിട്ടുള്ളത്. ഇപ്പോഴിതാ ഏഴ് വർ‍ഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ്. സലാം കാശ്മീർ എന്ന സിനിമയാണ് ഒടുവിൽ ഇരുവരും ഒരുമിച്ച് ചെയ്തിരുന്നത്.
‘പൊറിഞ്ചു’വിന് ശേഷം വീണ്ടും ജോഷി

കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ പുതിയ സിനിമയുടെ പ്രഖ്യാനം ഫെബ്രുവരി 15ന് രാവിലെ 11.05 ന് നടക്കുകയാണ്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധക‍ർ ഏറെ പ്രതീക്ഷയിലാണ്. അതിനിടയിലാണ് ആ സര്‍പ്രൈസിനെ കുറിച്ച് സുരേഷ് ഗോപി വാചാലനായിരിക്കുന്നത്.

മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സാറിനൊപ്പം വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണ്, എസ് ജി 252 നെ കുറിച്ച് സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ആനക്കാട്ടിൽ ചാക്കൊച്ചി, നരിമാൻ, കുട്ടപ്പായി, ആന്‍റണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ ആളാണ് ജോഷി. ടോമിച്ചൻ മുളകുപാടത്തോടൊപ്പം ഒന്നിച്ച ഒറ്റക്കൊമ്പൻ, നിതിൻ രഞ്ജി പണിക്കരോടൊപ്പം ഒരുമിച്ച കാവൽ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News