മോദിക്കെതിരെ കറുത്ത ബലൂണുകള്‍ വാനത്തിലേക്കുയര്‍ത്തി ഡിവൈഎഫ്ഐ പ്രതിഷേധം; ‘#PoMoneModi’ ഹാഷ്ടാഗ് ട്രെന്റിംഗാകുന്നു

കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഡി വൈ എഫ് ഐ യുടെ വേറിട്ട പ്രതിഷേധം. കറുത്ത ബലൂണുകൾ പറത്തിയാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്. തൃപ്പൂണിത്തുറ ഹില്‍പാലസിനു മുന്നിലായിരുന്നു പ്രതിഷേധം.

അഞ്ഞൂറോളം വരുന്ന കറുത്ത ബലൂണുകള്‍ വാനത്തിലേക്കുയര്‍ത്തി അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവിനെതിരെയും ബിപിസിഎല്‍ വില്‍പ്പനക്കെതിരെയും ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.

ബിപിസിഎല്‍ വില്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലും തൊഴിലാളികള്‍ക്കെതിരായ നിലപാടിലും പ്രതിഷേധിച്ച് ബിപിസിഎല്‍ കൊച്ചി റിഫൈനറി തൊഴിലാളികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ബിപിസിഎല്‍ സംരക്ഷണ സമരസഹായസമിതി ചെയര്‍മാന്‍ തോമസ് കണ്ണടിയില്‍, കണ്‍വീനര്‍ എന്‍ കെ ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങ് ചടങ്ങ് ബിപിസിഎലിലെ 170 ബിഎംഎസ് തൊഴിലാളികളൊഴികെ എല്ലാ സ്ഥിരംതൊഴിലാളികളും കരാര്‍ത്തൊഴിലാളികളും ബഹിഷ്‌കരിച്ചിരിക്കുകയാണ്.

മുന്‍പേ തന്നെ കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധസൂചകമായി കുറിച്ച PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആയിരുന്നു. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഗോ ബാക്ക് മോദി ആയിരുന്നു ട്വിറ്ററില്‍ ട്രെന്റിംഗായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News