‘വികസനഗാഥയുമായി എല്‍ഡിഎഫ് മുന്നോട്ട്’ ; തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

വികസനഗാഥ പാടി എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. എല്‍ഡിഎഫ് ക്ഷേമവികസന രാഷ്ട്രീയം ഉയര്‍ത്തി ആരംഭിച്ച ജാഥയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് അനുഭവവേദ്യമായത്. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ എറണാകുളത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയം വിശദീകരിച്ചുകൊണ്ടാണ് ജാഥ തെക്കന്‍ മേഖലയിലൂടെ കടന്നുപോകുക. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങള്‍ സംയുക്തമായാണ് ഉദ്ഘാടന സമ്മേളനത്തില്‍ സ്വീകരണം നല്‍കിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും. അതേസമയം, ബി ജെ പി- ആര്‍എസ്എസ് ഭരണം ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേന്ദ്രനയങ്ങള്‍ക്കെതിരെയും മറുപടി നല്‍കണമെന്നും കേരള സര്‍ക്കാര്‍ രാജ്യത്ത് ഏത് മേഖല നോക്കിയാലും ഒന്നാം സ്ഥാനത്താണെന്നും രാജ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News