ബി ജെ പി – ആര്‍എസ്എസ് ഭരണം ജനാധിപത്യത്തെ തകര്‍ക്കുന്നു ; ഡി രാജ

ബി ജെ പി- ആര്‍എസ്എസ് ഭരണം ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേന്ദ്രനയങ്ങള്‍ക്കെതിരെയും മറുപടി നല്‍കണമെന്നും രാജ വ്യക്തമാക്കി. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമിട്ടുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ രാജ്യത്ത് ഏത് മേഖല നോക്കിയാലും ഒന്നാം സ്ഥാനത്താണ്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചു കൊണ്ടു പോകണം ജാഥ കടന്നു പോകാന്‍. ബി ജെ പി- ആര്‍എസ്എസ് ഭരണം ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും ഡി രാജ വ്യക്തമാക്കി.

എല്‍ഡിഎഫ് ക്ഷേമവികസന രാഷ്ട്രീയം ഉയര്‍ത്തി ആരംഭിച്ച ജാഥയ്ക്ക വന്‍ ജനപങ്കാളിത്തമാണ് അനുഭവവേദ്യമായത്. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ എറണാകുളത്ത് ആരംഭിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയം വിശദീകരിച്ചുകൊണ്ടാണ് ജാഥ തെക്കന്‍ മേഖലയിലൂടെ കടന്നുപോകുക. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങള്‍ സംയുക്തമായാണ് ഉദ്ഘാടന സമ്മേളനത്തില്‍ സ്വീകരണം നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News