പെട്രൊ കെമിക്കൽ കോംപ്ലക്സ് ഉൾപ്പടെ 5 പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി റിഫൈനറിയിലെ പെട്രൊ കെമിക്കൽ കോംപ്ലക്സ് ഉൾപ്പടെ 5 പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകരുന്ന പദ്ധതികളാണ് രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേ സമയം പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചു കൊണ്ടല്ല വ്യവസായ വളര്‍ച്ച കൈവരിക്കേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബി പി സി എല്‍ ഓഹരിവില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഓഹരി വില്‍പ്പനക്കുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബി പി സി എല്ലിലെ ചടങ്ങ് തൊ‍ഴിലാളികള്‍ ബഹിഷ്ക്കരിച്ചു.

നാലായിരം കോടി രൂപയുടെ വിദേശനാണ്യം ലഭിക്കാന്‍ സഹായകമാവുന്ന കൊച്ചി റിഫൈനറിയിലെ പ്രൊപെലെന്‍
ഡെറിവേറ്റീവ്സ് പെട്രൊകെമിക്കല്‍ പദ്ധതി,കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, വെല്ലിംങ്ങ്ടണ്‍ ഐലന്‍റിലെ റോ റോ വെസലുകള്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം,കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.ആയിരക്കണക്കിന് പേര്‍ക്ക് തൊ‍ഴില്‍ ലഭിക്കുന്ന പദ്ധതിയാണ് റിഫൈനറിയില്‍ യാഥാര്‍ത്ഥ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കൊച്ചി മെട്രൊ രണ്ടാം ഘട്ടം ഉള്‍പ്പടെ കേരളത്തിന് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ക്കായി കേന്ദ്ര ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ട്. കൊച്ചി മെട്രൊ ഒന്നാം ഘട്ടം വിജയമായത് കാര്യപ്രാപ്തിയുടെയും ക‍ഴിവിന്‍റെയും ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വ്യവസായ വളര്‍ച്ച കൈവരിക്കേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ബി പി സി എല്‍ ഓഹരിവില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന
പശ്ചാത്തലത്തില്‍കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കൊച്ചി റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ ഓഹരിവില്‍പ്പനയിലും തൊ‍ഴിലാളി വിരുദ്ധ സമീപനത്തിലും പ്രതിഷേധിച്ച് ചടങ്ങ് തൊ‍ഴിലാളികള്‍ ബഹിഷ്ക്കരിച്ചു.ഉദ്ഘാടന ചടങ്ങിനു ശേഷം ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പത്ത് മിനിറ്റ് നേരം മാത്രം പങ്കെടുത്ത പ്രധാനമന്ത്രി വൈകീട്ട് ദില്ലിക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News