കൊച്ചി വാഴക്കാലായിലെ പാറമടയിൽ കന്യാസ്ത്രീയുടെ ജഡം കണ്ടെത്തി

എറണാകുളം വാ‍ഴക്കാലയില്‍ കന്യാസ്ത്രിയെ മഠത്തിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ‍ഴക്കാല സെന്‍റ് തോമസ് കോണ്‍വെന്‍റിലെ കന്യാസ്ത്രിയായ ഇടുക്കി സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്.

പ്രഭാത ഭക്ഷണത്തിന് ശേഷം മഠത്തില്‍ നിന്നും കാണാതായ കന്യാസ്ത്രിയെ ഉച്ചവരെ തെരച്ചില്‍ നടത്തിയ ശേഷം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

പൊലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 2011 മുതല്‍ കന്യാസ്ത്രി മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമായിരുന്നതായി പൊലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും തിങ്കളാ‍ഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here