കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ തളിക്കുളം തമ്പാൻക്കടവിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. പുത്തൂർ സ്വദേശി പല്ലിശ്ശേരി വീട്ടിൽ ബിൽവിൻ (22) ആണ് മരിച്ചത്. പുത്തൂർ സ്വദേശി സ്മിഥുൻ (20) നെയാണ് കാണാതായത്.

ഇന്ന് വൈകീട്ടോടെയാണ് നാലംഗ സംഘം കടപ്പുറത്തെത്തിയത്. ഇതിൽ രണ്ട് പേർ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

മത്സ്യതൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് ഒരാളെ കണ്ടെത്തിയത്. കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel