കറുത്തമാസ്‌ക് മാസ്‌ക് ധരിക്കാന്‍ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല ; വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി

ചോദ്യം ചോദിക്കാനൊരുങ്ങിയ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി …..വിദ്യാര്‍ത്ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി…….വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി….ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച തലക്കെട്ടുകളില്‍ ചിലതാണ് ഇത്.

എം ജി സര്‍വകലാശാലയില്‍ നടത്തിയ നവകേരളം സംവാദത്തോടനുബന്ധിച്ച് മലയാളികള്‍ കേട്ട മാധ്യമ തലക്കെട്ടുകള്‍ . നവകേരളം പരിപാടി അവസാനിച്ചശേഷം ചോദ്യമുന്നയിച്ച വിദ്യാര്‍ത്ഥിനിയോട് ഇനി ചോദ്യവും ഉത്തരവുമില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് പല മാധ്യമങ്ങളിലെയും വ്യാജ വാര്‍ത്തയായി മാറിയത്.

ഒരു യോഗം എങ്ങിനെ നടത്തണമെന്നും, അതിന്റെ സ്വഭാവവും, ചിട്ടയും, സമയക്രമവും ശീലീക്കേണ്ടതെങ്ങനെയാണെന്നും കൂടി വിദ്യാര്‍ഥികള്‍ അറിയേണ്ടതാണ് .അവരോട് സംസാരിക്കാന്‍ ,അവരെ കേള്‍ക്കാന്‍ മുഖ്യന്ത്രി മണികൂറുകളോളം അവരോടോപ്പമിരിക്കുകയും , അഭിപ്രായങ്ങള്‍ കുറിച്ചെടുക്കുകയും അവരോടു സംസാരിക്കുകയും ചെയ്ത് യോഗം അവസാനിപ്പിച്ച ശേഷം വീണ്ടും ചോദ്യം ചോദിക്കുക എന്നത് യോഗനടപടിക്രമത്തിനു ചേരുന്നതല്ല.

എന്നാല്‍ മാധ്യമങ്ങളിലെ വാര്‍ത്ത മറിച്ചായിരുന്നു. ഇനി ചോദ്യമില്ല എന്ന മുഖ്യ മന്ത്രിയുടെ പ്രതികരണത്തിന് കുപിതനായി ,ക്ഷോഭിച്ച് ,പരുക്കനായി ഇങ്ങനെ പല വിശേഷണങ്ങള്‍.

സമാനമായി, മുഖ്യമന്ത്രിയുടെ യോഗത്തില്‍ വിദ്യാര്‍ഥികള്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു എന്ന് വ്യാജ പ്രചാരണവുമുണ്ടായി. എന്നാല്‍ അതിനും മുഖ്യമന്ത്രി വിശദമായ മറുപടി നല്‍കി. ചില മാധ്യമങ്ങള്‍ പരത്തുന്ന ഇത്തരത്തിലുള്ള വാര്‍ത്തകള്‍കള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

മുഖ്യമന്ത്രി വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കിയത് ഇങ്ങനെ

സാധാരണ ഒരു യോഗ നടപടി ക്രമം അനുസരിച്ച് ഒരു യോഗത്തില്‍ ഇതുപോലെയൊരു ആമുഖ പ്രഭാഷണം നടത്തുന്നു. പ്രഭാഷണത്തിനു ശേഷം ഇവിടെ പങ്കെടുത്ത പ്രതിനിധികള്‍ വിശദമായ അഭിപ്രായം രേഖപ്പെടുത്തുന്നു. അഭിപ്രായ സമയത്ത് നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ ആവശ്യം ഇല്ലാത്തതുകൊണ്ടും ആദ്യയോഗം തൊട്ട് അവര്‍ ആമുഖ പ്രഭാഷണത്തിന് ശേഷം ഹാളില്‍ വിട്ടു പോകുന്നുണ്ടായിരുന്നു.

ഇന്നലെ അതും ഒരു വാര്‍ത്തയായി എന്നു കേട്ടു. എല്ലാവരെയും പുറത്താക്കി എന്ന്. യഥാര്‍ത്ഥത്തില്‍ ആദ്യം മുതല്‍ തന്നെ സ്വീകരിച്ചുവരുന്ന ഒരു നടപടിക്രമത്തിലെ ഭാഗം തന്നെയാണിത്. പെട്ടെന്ന് സ്വീകരിച്ച് ഒരു കാര്യമല്ല.

ഞാന്‍ പറയാന്‍ ശ്രമിച്ചത് മുന്‍പുള്ള യോഗത്തിന്റെ കാര്യമാണ്. അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശേഷം അതിനോടുള്ള ഒരു പ്രതികരണം എന്ന നിലയ്ക്ക് ഞാന്‍ സംസാരിക്കാറുണ്ട്. ആ സംസാരം അവസാനിച്ചു. അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വീണ്ടും സംസാരിക്കാന്‍ വരികയാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് ശരിയല്ല. സംസാരത്തിന്റെ ഘട്ടം കഴിഞ്ഞു.

ഇനി വീണ്ടും ഒരു ചര്‍ച്ച ഇല്ല. ചര്‍ച്ചയുടെ ഘട്ടം നമ്മള്‍ നേരത്തെ കഴിഞ്ഞതാണ്. അവിടെ തീര്‍ന്നു. പക്ഷേ നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് അത് എന്തോ ഒരു യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത് പോലെ ആക്കി. യഥാര്‍ത്ഥത്തില്‍ യോഗ നടപടിക്രമങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു കാര്യമാണ്.

ഇവിടെ ഇന്നലെ ഒരു യോഗം നടന്നപ്പോള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കുന്നത് കറുത്ത മാസ്‌ക് ധരിക്കാന്‍ പാടില്ല എന്ന് പറഞ്ഞു എന്നുപറഞ്ഞ് ഒരു വാര്‍ത്ത ഉണ്ടായി. നോക്കുമ്പോള്‍ അവിടെ മുന്നിലിരിക്കുന്ന കുട്ടികള്‍ തന്നെ ചിലര്‍ കറുത്ത മാസ്‌ക് ധരിച്ച് ഉണ്ടായിരുന്നു.

വ്യത്യസ്ത മാസ്‌ക് ആയിരിക്കുമല്ലോ സ്വാഭാവികമായും ധരിക്കുക. ഒരേ നിറത്തിലുള്ള മാസ്‌ക് അല്ലല്ലോ ധരിക്കുക. അതല്ലെങ്കില്‍ മാസ്‌ക് പ്രത്യേകമായി വിതരണം ചെയ്യണം. എങ്കില്‍ മാത്രമേ ഒരേ മാസ്‌ക് ആകുകയുള്ളൂ. അപ്പോള്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പാടില്ല എന്ന് ആരോ നിര്‍ദ്ദേശിച്ചു. എന്നൊരു പ്രചരണം അതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.

ഞാന്‍ ഇത്രയും പറഞ്ഞത് ഇന്നും ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഈ ആമുഖപ്രഭാഷണം കഴിഞ്ഞാല്‍ പുറത്തിറങ്ങും. അപ്പോള്‍ അതിനു മുന്‍പ് ഇക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടായി കൊള്ളട്ടെ എന്നുള്ളത് കൊണ്ടാണ് ഇത്രയും പറയാന്‍ ഇടയായത്. അപ്പോള്‍ ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നത് നല്ല രീതിയില്‍ പരിപാടി ശ്രദ്ധിക്കപ്പെട്ടു എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News