കാര്‍ഷിക മേഖലയ്ക്ക് ഇനി പുത്തന്‍ ഉണര്‍വ്വ് ; വൈഗ 2021 ന് തൃശൂരില്‍ പരിസമാപ്തി

കേരളത്തിലെ കര്‍ഷകരുടെയും, സംരംഭകരുടെയും ശാസ്ത്രഞരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സംസ്ഥാന കൃഷി വകുപ്പ് തൃശൂരില്‍ സംഘടിപ്പിച്ച വൈഗ 2021 ന് തൃശൂരില്‍ പരിസമാപ്തി.2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈഗയുടെ അഞ്ചാമത്തെ പതിപ്പായ വൈഗ 2021 അന്താരാഷ്ട്ര ശില്പശാല പ്രദര്‍ശനത്തിനും തിരശീല വീണു.

കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അഞ്ചുദിവസം കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭങ്ങള്‍ക്കുമായി സാങ്കേതിക സെഷനുകളും കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശന സ്റ്റാളുകള്‍,കാര്‍ഷിക സംരംഭകര്‍ക്കായി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ബി 2 ബി മീറ്റ്, കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കുചേരുന്ന അഗ്രി ഹാക്കത്തോണ്‍ എന്നിവയായിരുന്നു ഇത്തവണത്തെ വൈഗയിലെ മുഖ്യ ആകര്‍ഷണങ്ങള്‍.

വൈഗയിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട അമ്പതിലധികം സംരംഭകര്‍ ദേശീയ തലത്തിലും അന്തര്‍ സംസ്ഥാന തലത്തിലും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. വൈഗയിലൂടെ വ്യാപകമായി ചക്കയുടെ നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ചക്കയെ സംസ്ഥാന ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളിലായുള്ള വിവിധ അവാര്‍ഡുകള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു.

സമാപന സമ്മേളനവും 2020ലെ സംസ്ഥാന കര്‍ഷക അവാര്‍ഡ് വിതരണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓണ്‍ലൈനിലൂടെയാണ് നിര്‍വഹിച്ചത്.

കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ എസി മൊയ്തീന്‍,പ്രൊഫസര്‍ സി രവീന്ദ്രനാഥ്, ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ.രാജന്‍, ജില്ലയിലെ എം എല്‍ എ മാര്‍,തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News