പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കെ-ഫോണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അവ പ്രാവര്‍ത്തികമാക്കണമെന്ന നിര്‍ബന്ധബുദ്ധി കൂടിയുള്ള സര്‍ക്കാരാണിത്. ആ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ് കേരള ജനതയ്ക്കാകെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായ കെ-ഫോണ്‍ യാഥാര്‍ത്ഥ്യമായതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ല എന്നുറപ്പാക്കാനുള്ള ശ്രമമാണ് കെ-ഫോണിലൂടെ നാം നടത്തുന്നത്. ഈ പദ്ധതിയിലൂടെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. എന്നാല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അവ പ്രാവര്‍ത്തികമാക്കണമെന്ന നിര്‍ബന്ധബുദ്ധി കൂടിയുള്ള സര്‍ക്കാരാണിത്. ആ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ് കേരള ജനതയ്ക്കാകെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായ കെ-ഫോണ്‍ യാഥാര്‍ത്ഥ്യമായത്.
കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ല എന്നുറപ്പാക്കാനുള്ള ശ്രമമാണ് കെ-ഫോണിലൂടെ നാം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളെയും ഓഫീസുകളെയും ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. ഈ പദ്ധതിയിലൂടെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കുകയാണ്.
കേരളത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിച്ചുകൊണ്ട് നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയാണ് ചെയ്യുന്നത്. സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനുമുള്ള മാര്‍ഗം കൂടുതല്‍ സുഗമമാക്കാനും കെ-ഫോണ്‍ പദ്ധതിയ്ക്ക് സാധിക്കും. കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ശോഭനമായ ഭാവിയിലേയ്ക്കുള്ള കാല്‍വെപ്പാണിത്. നമുക്കതില്‍ അഭിമാനിക്കാം.
Get real time update about this post categories directly on your device, subscribe now.