ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യം ; വി എസ് സുനില്‍ കുമാര്‍

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഹെഡ് ഓഫീസ് പ്രവര്‍ത്തനസജ്ജമായി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നതെന്ന് കാര്‍ഷിക മന്ത്രി വി എസ് സുനില്‍ കുമാര്‍.

അത് കേരളത്തിലാണ് എന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനവും ചാരിതാര്‍ത്ഥ്യവുമുള്ള കാര്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഉദ്ഘാടനം വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.

വി എസ് സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കർഷക ക്ഷേമനിധി ബോർഡ് ഹെഡ് ഓഫീസ് പ്രവർത്തനസജ്ജമായി.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് കർഷക ക്ഷേമനിധി ബോർഡ് സ്ഥാപിക്കപ്പെടുന്നത്. അത് കേരളത്തിലാണ് എന്നത് LDF സർക്കാരിനെ സംബന്ധിച്ചേട ത്തോളം അങ്ങേയറ്റം അഭിമാനവും ചാരിതാർത്ഥ്യവുമുള്ള കാര്യമാണ്.
ബോർഡിൻ്റെ ഹെഡ് ഓഫീസ് പ്രവർത്തന ഉൽഘാടനം തൃശൂർ ചെമ്പൂക്കാവ് പ്രിൻസിപ്പൽ കൃഷി ഓഫീസ് കെട്ടിട സമുച്ചയത്തിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ശ്രീ. എ സി മൊയ്തീൻ്റെ അദ്ധ്യക്ഷതയിൽ നിർവ്വഹിക്കുകയുണ്ടായി.
കർഷകക്ഷേമനിധി ബോർഡിൻ്റെ സ്കീം ഉദ്ഘാടനവും അംഗത്വ വിതരണവും ഈ മാസം 19ന് വൈകിട്ട് 4-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News