തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ധന വിലനിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതോടെ പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് കൊള്ള ലാഭം കൊയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍.
കൊവിഡ് പ്രതിസന്ധികള്ക്കിടയുലും തുടര്‍ച്ചയായുള്ള ഇന്ധനവിലവര്‍ധന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഇതോടെ പെട്രോളിന് 90.58 രൂപയും ഡീസലിന് 84.92 രൂപയുമായി വര്‍ധിച്ചു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ ഡീസല്‍ വില ഇങ്ങനെ
പെട്രോള്‍ വില ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഇങ്ങനെയാണ് ചെന്നൈയില്‍ 26 പൈസ വര്‍ധിച്ച് 90.96 രൂപയായി, ദില്ലിയില്‍ 29 പൈസ വര്‍ധിച്ച് 88.73 രൂപയായി കൊല്‍ക്കത്തയില്‍ 28 പൈസ വര്‍ധിച്ച് 90.01 രൂയായി മുംബൈയില്‍ 28 പൈസ വര്‍ധിച്ച് 95.21 രൂപയായി
ചെന്നൈയില്‍ ഡീസലിന് 30 പൈസ വര്‍ധിച്ച് 84.16 രൂപയായി ദില്ലിയില്‍ 32 പൈസ വര്‍ധിച്ച് 79.06 രൂപയായി കൊല്‍ക്കത്തയില്‍ 32 പൈസ വര്‍ധിച്ച് 82.65 രൂപയായി മുംബൈയില്‍ 34 പൈസ വര്‍ധിച്ച് 86.04 പൈസയായി
പാചകവാതകത്തിനും വില കൂട്ടി; അഞ്ചുമാസത്തില്‍ കൂട്ടിയത് 175 രൂപ
പെട്രോള്‍-ഡീസല്‍ വിലയുടെ തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ രാജ്യത്ത് പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ച് കേന്ദ്രത്തിന്റെ ഇരുട്ടടി രാജ്യത്ത് ഞായറാഴ്ച അര്‍ധരാത്രിയോടുകൂടിയാണ് പാചക വാതകത്തിന്റെ വില അമ്പതുരൂപ കൂട്ടിയത്.
ഇതോടെ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 175 രൂപയാണ് പാചക വാതകത്തിന് കേന്ദ്രം വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള ഗ്യാസ് സബ്സിഡി കഴിഞ്ഞ ഏപ്രില്‍ മുതല്‍ അക്കൗണ്ടുകളില്‍ ലഭിക്കുന്നില്ല. ഗാര്‍ഹിക-ഗാര്‍ഹികേതര സിലിണ്ടറുകളുടെ വില ഏകോപിപ്പിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here