പ്രായമായ അമ്മയെ വാടക വീട്ടിലുപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

ഞാണ്ടൂർകോണം വാർഡിൽ അരുവിക്കരക്കോണം വാടക വീട്ടിൽ എഴുവയസ് പ്രായമുള്ള അമ്മുമ്മയെ ഉപേക്ഷിച്ച് ദമ്പതികൾ മുങ്ങി.

ബാലു, രമ എന്നിവരാണ് മുങ്ങിയത്.രമയുടെ അമ്മ സാവിത്രി (70 ) യെയാണ് ഉപേക്ഷിചത്. ഈ കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവർ അരിയോട്ടു കോണത്ത് വാടക വീട് എടുത്തത്.

ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട് ഒഴിഞ്ഞ് ഉടമസ്ഥന് താക്കോൽ കൊടുത്ത് പ്രായമായ അമ്മയെയും ഉപേക്ഷിച്ച് മുങ്ങി.

ഇന്ന് വൈകിട്ടോടെ വീട്ടിനകത്ത് നിന്നും ഞെരിക്കം കേട്ട് അയൽവാസികൾ നോക്കുമ്പോഴാണ് അമ്മയെ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചു.സംഭവമറിഞ്ഞ് നിരവധി പേർ വാടക വീട്ടിൽ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News