ഒരിടവും പരിധിക്ക് പുറത്തല്ല; കെ-ഫോണ്‍ യാഥാര്‍ഥ്യമാവുന്നു; അറിയാം കെ-ഫോണിനെ കുറിച്ച് ചിലതൊക്കെ

ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന് പിന്നാലെയാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കേരള ഫൈബര്‍ ഒബ്റ്റിക് നെറ്റ്‌വര്‍ക്ക് എന്ന കെ ഫോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കപ്പെടുന്നത്.

എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയാണ് കെ ഫോണ്‍.

സംസ്ഥാനത്താകെ 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല യാഥാര്‍ത്ഥ്യമാവുന്നതോടെ സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബിവരെ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാക്കളുടെയും സേവനങ്ങളെ ഏകോപിപ്പിക്കുക. സംസ്ഥാനം മുഴുവന്‍ അതിവേഗ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക. സര്‍ക്കാര്‍ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ്; ഇതാണ് കെ ഫോണ്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ പകരമായി സര്‍വ്വീസ് ദാതാക്കള്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. 20 ലക്ഷത്തോളം വരും ഈ ഗുണഭോക്താക്കള്‍ എന്നാണ് വിലയിരുത്തല്‍. 30,000 ത്തോളം സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് സൗകര്യം.

ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ പ്രസരണ ലൈനുകളിലൂടെയാണ്. സബ്‌സ്റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്ന് (കോര്‍ നെറ്റ്വര്‍ക്ക്) നെറ്റ് കണക്ഷനുള്ള കേബിള്‍, കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കും. ഇതിനായി പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും.

കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈ ഫൈ ഹോട് സ്‌പോട്ടുകള്‍ സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News