സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ടയില്‍ ആരംഭിച്ചു

സംസ്ഥാന സർക്കാരിൻ്റെ സാന്ത്വന സ്പർശം അദാലത്ത് പത്തനംതിട്ടയിൽ ആരംദിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന അദാലത്ത് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി. എ.സി. മൊയ്തീൻ ഉത്ഘാടനം ചെയ്തു. ആറൻമുള എംഎൽഎ വീണാ ജോർജ് വേദിയിൽ വച്ച് ആദ്യ നിവേദനം മന്ത്രിമാർക്ക് കൈമാറി.

സoസ്ഥാനത്ത് സാന്ത്യ ന സ്പർശ പ്രശ്ന പരിഹാര അദാലത്ത് അതിമഘടത്തിലേക്ക്. ഇതിനോടകം വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ ഒട്ടനവധി പ്രശ്നങ്ങളാണ് അദാലത്തിൽ പരിഹരിക്കപ്പെട്ടത്. പത്തനംതിട്ടയിൽ ആരംഭിച്ച അദാലത്ത് ജനപങ്കാളിത്തം കൊണ്ട് ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി. മന്ത്രി എ.സി.മൊയ്തീൻ അദാലലത്ത് ഉത്ഘാടനം ചെയ്തു.

മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും അദാലത്തിന് നേതൃത്വം വഹിച്ചു. ചടങ്ങിൽ കോഴഞ്ചേരി ,അടൂർ താലുക്കുകളിലെ പട്ടയ വിതരണം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

ആദ്യഘട്ടത്തിൽ കോഴഞ്ചേരി , അടൂർ താലൂക്കകളിലെ പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. വരും ദിവസം റാന്നി ,കോന്നി താലൂക്കുകളിലുo 18-ന് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും അദാലത്ത് നടക്കും.

പൂർണ്ണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്ത് നടത്തുന്നത്. ഉത്ഘാടന ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News