ജനങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം; വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ജലമെട്രോയുടെ ആദ്യപാതയും ടെർമിനലുകളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. വൈറ്റില ജലമെട്രോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.

ജലമെട്രോയുടെ വൈറ്റിലമുതൽ കാക്കനാട് ഇൻഫോ പാർക്കുവരെയുള്ള പാതയാണ്‌ ഉദ്ഘാടനം ചെയ്‌തത്. മാർച്ചിൽ ജലമെട്രോ ജനങ്ങൾക്ക്‌ തുറന്നുകൊടുക്കും. 78.6 കിലോമീറ്ററിൽ 15 പാതകളിലാണ്‌ സർവീസ്. 38 സ്റ്റേഷനുണ്ട്‌. 678 കോടിയാണ് പദ്ധതിച്ചെലവ്.

പേട്ട–എസ്എൻ ജങ്‌ഷൻ മെട്രോ നിർമാണത്തിന്റെ ഭാഗമായാണ്‌ പനംകുറ്റി പാലം നിർമിച്ചത്‌. തേവര–പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ കനാലുകൾ പുനരുദ്ധരിച്ച്‌ ഗതാഗതയോഗ്യമാക്കുകയാണ്‌ ലക്ഷ്യം. 1500 കോടി രൂപ ചെലവഴിച്ച്‌ സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയിൽപ്പെടുത്തിയാണ്‌ കനാലുകൾ നവീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News