ഗ്രെറ്റ ടൂൾ കിറ്റ് കേസ്; മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് ജാമ്യമില്ലാ വാറണ്ട്

​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ മലയാളി പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയാണ് നികിത ജേക്കബ്. അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ദി നാളെ പരിഗണിക്കും. നികിത ഒളിവിലാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

അതേസമയം, ഇന്നലെ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യുകയാണ്. കർഷക സമരത്തിനുള്ള ഐക്യദാർഡ്യ പ്രതിഷേധ പരിപാടിയായ ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതിൽ ദിഷയിൽ നിന്ന് വിവരം തേടും.

അതേസമയം ദിഷയെ അഞ്ച് ദിവസം റിമാൻഡ് ചെയ്ത നടപടിക്കെതിരെ വിമർശനവുമായി നിയമവിദഗ്ധർ രംഗത്തെത്തി. അഭിഭാഷകർ ഇല്ലാതെ കോടതിയിൽ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമർശനം. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവിൽ നിന്ന് ദില്ലിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News