മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹാഥ്‌റസ് യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം.

കര്‍ശനമായ നിബന്ധനകളോടെയാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. പ്രായമായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

കേരളാ പത്രവ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോട് ഒരുതരത്തിലുള്ള പ്രതികരണവും നടത്തരുതെന്ന് സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഹാഥ്‌റസ് കേസില്‍ മാധ്യമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാപ്പനെ ജയിലില്‍ അടച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News