നാദിർഷായുടെ മകളുടെ വിവാഹ സൽക്കാരത്തിൽ തിളങ്ങി മമ്മൂക്കയും ഭാര്യ സുൽഫത്തും !!! ഫോട്ടോസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചിത്രങ്ങളാണ്.ഫെബ്രുവരി 11 നായിരുന്നു വിവാഹം .ഇപ്പോഴിതാ നടൻ മമ്മൂക്ക വിവാഹ വിരുന്നിനെത്തിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .ഭാര്യ സുൽഫത്തും മമ്മൂക്കയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു .ശ്രീരാജ് ഓർമയാണ് ചിത്രങ്ങൽ പകർത്തിയിരിക്കുന്നത് .


ചടങ്ങുകളിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും നിറസാന്നിധ്യമായിരുന്നു.മമ്മൂക്കയുടെ അനുജന്റെ മകനും നടനുമായ മക്ബുൽ സൽമാനും വിവാഹ വിരുന്നിൽ പങ്കെടുത്തു .രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം.
വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലാണ് വരൻ.

സംവിധായകനും ഗായകനും നടനുമാണ് നാദിര്‍ഷ. മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിർഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവായുമെക്കെ മലയാളികയുടെ പ്രിയപ്പെട്ടവനായി മാറി.അമര്‍ അക്‌ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി എന്നീ നാദിർഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്വങ്ങളിലേക്ക് കടന്നപ്പോഴേക്കും താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News