നിയമനങ്ങള്‍ക്കായി പി.എസ്.സിയ്ക്ക് വിട്ട തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകില്ല

kerala psc

നിയമനങ്ങള്‍ക്കായി പി.എസ്.സിയ്ക്ക് വിട്ട തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകില്ല. ഇത് കര്‍ശനമായി പാലിക്കുന്നുണ്ട് എന്നത് വകുപ്പുകള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു. വയനാട് മെഡിക്കല്‍ കോളേജിനായി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 140 പുതിയ തസ്തികള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

നിയമനങ്ങളില്‍ സര്‍ക്കാരിന്റെ നയം ഇന്ന് വീണ്ടും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. നിയമനങ്ങള്‍ക്ക് വേണ്ടി പി എസ് സിയ്ക്ക് വിട്ട തസ്തികകളില്‍ ഒരു തലത്തില്‍ സ്ഥിരപ്പെടുത്തല്‍ നടക്കുന്നില്ല എന്നത് ഉറപ്പാക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടോ എന്നത് പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതെസമയം ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ സാധുത ഇല്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

വയനാട് മെഡിക്കല്‍ കോളേജിനായി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 140 പുതിയ തസ്തികളാണ് സൃഷ്ടിച്ചത്. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണിത്. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.

ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News