മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നതില്‍ ആശയകുഴപ്പം; കാപ്പന്റെ മുന്നണി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മുല്ലപള്ളി രാമചന്ദ്രന്‍

മാണി സി കാപ്പന്റെ മുന്നണിപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍.കാപ്പനെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ല.മൂന്ന് സീറ്റ് കൊടുക്കുന്ന കാര്യം ആലേചിച്ചിട്ടില്ലെന്നും വേണമെങ്കില്‍ പാലായില്‍ കാപ്പന് മത്സരിക്കാമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

മാണി സി കാപ്പന്‍ മുന്നണിയിലേക്ക് വരുന്നതില്‍ യു ഡി എഫില്‍ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് കെ പി സി സി പ്രസിഡന്റ് മല്ലപ്പള്ളിയുടെ പ്രതികരണം.

ഘടകകഷിയിലെടുക്കാന്‍ കാപ്പന്‍ പുതിയ പാര്‍ട്ടിഉണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുന്നണിപ്രവേശനത്തെകുറിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കാപ്പന് കൂടുതല്‍ സീറ്റ് നല്‍കുന്നകാര്യവും ആലോചിച്ചിട്ടില്ല എന്നാല്‍ പാലയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം കൂടി വന്നതോടെ മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നതില്‍ ആശയകുഴപ്പം തുടരുകയാണ് എന്നത് വ്യക്തമാണ്.മുന്നണിയില്‍ ഫിന്നാഭിപ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് ചേക്കേറിയ കാപ്പന് പാല മാത്രംകൊണ്ട് തൃപ്തിപെടേണ്ടി വരും.പ്രതിപക്ഷനേതാവ് കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെയാണ് കെ പി സി സി അധ്യക്ഷന്‍ തന്നെ കാപ്പനെ തള്ളി രംഗത്ത് വന്നത് ശ്രദ്ദേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News