വാട്ട്സ് ആപ്പ് സ്വകാര്യത നയം; മൂലധനത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് സുപ്രീംകോടതി

മൂലധനത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് സുപ്രീംകോടതി. വാട്ട്സ് ആപ്പ് സ്വകാര്യത നയവുമായി ബന്ധപ്പെട്ടയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയില്‍ വാട്‌സാപ്പിനും, ഫെയ്‌സ്ബുക്കിനും കോടതി നോട്ടിസ് അയച്ചു. വാട്‌സാപ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയില്‍ നടപ്പാക്കരുതെന്നും യൂറോപ്യന്‍ മേഖലയില്‍ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടണമെന്നുമുള്ള ഹര്‍ജി പരിഗമിക്കുമ്പോഴാണ് സുപ്രിംകോടത്ജി നിര്‍ണായക പരാമര്‍ശം നടത്തിയത്.

പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയെന്നായൊരുന്നു ചീഫ് ജസ്റ്റിസ് എസ് ബോബ്‌ടെയുടെ പരാമര്‍ശം. നിങ്ങളുടെ കമ്പനികള്‍ക്ക് 2ട്രില്യനോ..3 ട്രില്യനോ മൂലധനം കാണും. പക്ഷെ നിങ്ങളുടെ മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ഇരു കമ്പനികള്‍ക്കും നോട്ടീസ് അയച്ചു. നാല് ആഴ്ചക്കും മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. കമ്പനികള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കരുതെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ സ്വകാര്യ സംരക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേ സമയം സ്വകാര്യത നഷ്ടപ്പെടുന്നതില്‍ ജങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ചാറ്റുകളും മറ്റും പങ്കുവെക്കുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നുവെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News